PRD Live
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഗ്യാരന്റി കമ്മിഷന്റെ രണ്ടാം ഗഡു കൈമാറി

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ 2026-27 സാമ്പത്തിക വർഷത്തെ ഗ്യാരന്റി കമ്മിഷന്റെ രണ്ടാം ഗഡു സർക്കാർ കൈമാറി. 5,51,05,195 രൂപയുടെ ചെക്ക്, മാനേജിങ് ഡയറക്ടർ സബിൻ സമീദിൽ നിന്നും, പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി സ്വീകരിച്ചു. 2026-27 സാമ്പത്തിക വർഷത്തിലെ ആകെ ഗ്യാരന്റി കമ്മിഷൻ തുക 11,02,10,390 രൂപയാണ്. ആദ്യ ഗഡുവായ 5,51,05,195 രൂപ ഏപ്രിൽ 23-ന് തന്നെ കോർപ്പറേഷൻ സർക്കാരിലേക്ക് നൽകിയിരുന്നു.
The Radius summarizes this story. Read the original report from PRD Live.
Read Full