PIB News
ഇ.പി.എഫ്. അംഗങ്ങളാക്കാനുള്ള സമയപരിധി 2026 ഒക്ടോബർ 31-ന് അവസാനിക്കും

2026 ഒക്ടോബർ 31-ന് അവസാനിക്കുന്ന എംപ്ലോയീസ് എൻറോൾമെന്റ് 2026 പദ്ധതിയുടെ ഭാഗമായി, 2009 ഏപ്രിൽ ഒന്നും 2026 മാർച്ച് 31നും ഇടയിൽ ചേർക്കാൻ വിട്ടുപോയ തൊഴിലാളികളെ ഇ.പി.എഫ്. അംഗങ്ങളാക്കാൻ അവസരം നൽകുന്നു. ഈ പദ്ധതിയിലൂടെ, തൊഴിലുടമയുടെ വിഹിതവും പലിശയും മാത്രം അടച്ച് തൊഴിലാളികളുടെ ഇപിഎഫ് അംഗത്വം ക്രമീകരിക്കാവുന്നതാണ്. തൊഴിലാളികളിൽ നിന്ന് ഇപിഎഫ് വിഹിതം പിടിച്ചിട്ടില്ലെങ്കിൽ, അത് പൂർണ്ണമായും ഒഴിവാക്കപ്പെടും. ഈ അവസരം പ്രയോജനപ്പെടുത്താൻ, സ്ഥാപനങ്ങൾ ഓൺലൈൻ പോർട്ടൽ വഴി അംഗങ്ങളായി ചേർക്കുന്നവരുടെ ഡിക്ലറേഷൻ സമർപ്പിക്കേണ്ടതാണ്.
The Radius summarizes this story. Read the original report from PIB News.
Read Full