PIB News
കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ നാളെ ഭാരത് മണ്ഡപത്തില് ജോഷ് ടീമുകളുടെ ദേശീയതല ഉദ്ഘാടനം നടത്തും
Image unavailable
കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ. ജെ.പി. നദ്ദ 2026 ഒക്ടോബർ 8-ന് ന്യൂഡല്ഹിയിലെ ഭാരത് മണ്ഡപത്തില് 'ജോഷ്' (JOSH) ടീമുകളുടെ ദേശീയതല ഉദ്ഘാടനം നിർവഹിക്കും. ഈ പരിപാടി, ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ജനപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ്. 11 സംസ്ഥാനങ്ങളിലെ 55 ജില്ലകളിൽ യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിനും 'ക്ഷയരോഗമുക്ത ഭാരതം' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജോഷ് ടീമുകൾ വിന്യസിക്കപ്പെടും. ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ ഡോ. മന്സുഖ് മാണ്ഡവ്യ, ശ്രീ. സഞ്ജയ് സേഥ്, ഡല്ഹി മുഖ്യമന്ത്രി ശ്രീമതി രേഖാ ഗുപ്ത എന്നിവരും പങ്കെടുക്കും.
The Radius summarizes this story. Read the original report from PIB News.
Read Full