Kerala News
സപ്ലൈകോ കൺവീനിയൻസ് സ്റ്റോറിന്റെ ആദ്യ ശാഖ 'സപ്ലൈകോ ഗോ' വൈറ്റിലയിൽ ആരംഭിച്ചു

സപ്ലൈകോയുടെ ആദ്യ കൺവീനിയൻസ് സ്റ്റോർ 'സപ്ലൈകോ ഗോ' വൈറ്റിലയിൽ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, ബസ് ബേയ്ക്ക് സമീപം 200 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പ്രവർത്തിക്കുന്ന സ്റ്റോർ രാവിലെ 7 മുതൽ വൈകിട്ട് 9 വരെയാണ് തുറക്കുന്നത്. എറണാകുളം നഗരത്തിലെ ജനത്തിരക്കുള്ള മേഖലകളിൽ ആറോളം സപ്ലൈകോ ഗോ സ്റ്റോറുകൾ ആരംഭിക്കുമെന്നും, അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇൻഫോപാർക്കിലും ഇത്തരം സ്റ്റോറുകൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോയും ഭക്ഷ്യവകുപ്പും വിപണി ഇടപെടലിൽ നിരന്തര ജാഗ്രത പുലർത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
The Radius summarizes this story. Read the original report from Kerala News.
Read Full