PIB News
ഹിന്ദി കവിത രചനാമത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു

എറണാകുളം ജില്ലയിലെ വിദ്യാലയങ്ങളിലെ ഹിന്ദി അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി "നാരിയാൽ കി ഖൂബിയാം" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഹിന്ദി കവിത രചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ ഐശ്വര്യ എൻ, രണ്ടാം സ്ഥാനത്ത് അസ്മിൻ ഫൈസൽ, മൂന്നാം സ്ഥാനത്ത് റോഹൻ ജോൺ തോമസ് എന്നിവരാണ്. ജൂനിയർ വിഭാഗത്തിൽ ദേവിക ധനേഷ് ഒന്നാം സ്ഥാനവും, അദ്വിത് മാഹേശ്വരി രണ്ടാം സ്ഥാനവും, വാസുദേവ് ഗോവിന്ദ് വി ഷേണായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹിന്ദി അധ്യാപകരുടെ വിഭാഗത്തിൽ ദിവ്യ കെ.ഡി., ജ്യോതിദേവി എ.എം., ശ്രീ മുഷറഫ് എന്നിവരാണ് വിജയികൾ.
The Radius summarizes this story. Read the original report from PIB News.
Read Full